ബസ്റ്റര്‍|
WEBDUNIA|
Last Modified ബുധന്‍, 9 ഏപ്രില്‍ 2014 (15:02 IST)
PRO
ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 3 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. പോളിംഗ് ഉദ്യോഗസ്ഥരെ അനുഗമിച്ച് തിരിച്ച് വരികയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ സുക്മയില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പടെ 2 ജവാന്മാര്‍ക്ക് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റു. രാവിലെ 9 മണിയോടെയായിരുന്നു ആക്രമണം. വോട്ടെടുപ്പിനായി കര്‍ശന സുരക്ഷാ സന്നാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുകയാണ്.
കഴിഞ്ഞ മെയ് 25ന് ബസ്തറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് അക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.