വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: യുവതിക്കും അമ്മയ്ക്കും മേല്‍ ആസിഡ് ഒഴിച്ചു
വിജയവാഡ|
WEBDUNIA|
PRO
PRO
വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് മേല്‍ ആസിഡ് ഒഴിച്ചു. വിജയവാഡ മച്ചിലിപട്ടണത്താണ് സംഭവം. ജ്വല്ലറി തൊഴിലാളിയായ സുഭാനി എന്ന 35കാരനാണ് ആക്രമണം നടത്തിയത്. യുവതിക്കൊപ്പം അവരുടെ അമ്മയ്ക്ക് നേരെയും ഇയാള്‍ ആസിഡ് ഒഴിച്ചു. യുവതിയുടെ നില ഗുരുതരമാണ്.
മകളുടെ മേല്‍ ആസിഡ് ഒഴിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് അമ്മയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
തന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചെന്ന പറഞ്ഞാണ് ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് പച്ചക്കള്ളമാണെന്ന് മനസ്സിലായി. ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമായി.
വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രതിഷേധിച്ചാണ് ആസിഡ് ആക്രമണം.