മാവോയിസ്റ്റുകള്‍ സ്റ്റേഷന്‍ മാസ്റ്ററെയും പോര്‍ട്ടറെയും തട്ടിക്കൊണ്ടുപോയി

പറ്റ്ന| WEBDUNIA|
PRO
PRO
ബിഹാറില്‍ റയില്‍വെ സ്റ്റേഷന്‍ ആക്രമിച്ച മാവോയിസ്റ്റുകള്‍ സ്റ്റേഷന്‍ മാസ്റ്ററെയും പോര്‍ട്ടറെയും തട്ടിക്കൊണ്ടുപോയി. ജമൂയി ജില്ലയിലെ ഗോര്‍ബരണ്‍ സ്റ്റേഷന്‍ ആണ് ആക്രമിക്കപ്പെട്ടത്.

സ്റ്റേഷന്‍ മാസ്റ്ററായ വിജയകുമാര്‍, പോര്‍ട്ടര്‍ ദുഖന്‍ മഹാതോ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. രാവിലെ എട്ടരയോടെയാണ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടത്. ഒരു ഡസണ്‍ മാവോയിസ്റ്റുകള്‍ ചേര്‍ന്നാണ് ജീവനക്കാരെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.

ജീവനക്കാരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി റയില്‍മന്ത്രി മുകുള്‍ റോയ് അറിയിച്ചു.

സംഭവങ്ങളെ തുടര്‍ന്ന് ഹൌറ-ഡല്‍ഹി റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :