അലക്സ് പോള്‍ മേനോന്‍ കളക്ടറായി തുടരും

റായ്പൂര്‍| WEBDUNIA|
PTI
PTI
പന്ത്രണ്ട് ദിവസം ബന്ദിയാക്കിയ ശേഷം മാവോയിസ്റ്റുകള്‍ വിട്ടയച്ച അലക്സ് പോള്‍ മേനോന്‍ ജില്ലാ കളക്ടറായി തുടരുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്. കളക്ടറെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ രഹസ്യക്കരാര്‍ ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

കളക്ടറുടെ മോചനത്തിനായി തങ്ങളുടെ ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു എന്ന് മാ‍വോയിസ്റ്റുകള്‍ അവകാശപ്പെട്ടിരുന്നു. മാവോയിസ്റ്റ് മധ്യസ്ഥരായ ബിഡി ശര്‍മയും ഹര്‍ഗോപാലും ഇതേക്കുറിച്ച് സൂചന നല്‍കിയിട്ടുമുണ്ട്. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രശേഖര്‍, നിര്‍മല, മാലതി എന്നിവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്നാണ് വിവരം.

അതേസമയം മോചനം നേടിയ കളക്ടര്‍ ഇന്ന് രാവിലെ സുഖ്മയിലെ വീട്ടില്‍ തിരിച്ചെത്തി. ഗര്‍ഭിണിയായ ഭാര്യ ആശയും കുടുംബാംഗങ്ങളും ചേര്‍ന്ന് വികാരനിര്‍ഭരമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :