മാലെഗാവ് സ്ഫോടനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

മുബൈ| WEBDUNIA|
PRO
PRO
2006ലെ മാലെഗാവ് സ്ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)​ നാലുപേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ലോകേശ് ശര്‍മ്മ, രാജേന്ദ്ര ചൗധരി,​ ധന്‍ സിംഗ്, മനോഹര്‍ സിംഗ് എന്നിവരാണ് പ്രതികള്‍.

സ്ഫോടന കേസില്‍ ആര്‍എസ്എസ് പ്രമുഖരായ സ്വാമി അസീമാനന്ദ്,​ മുന്‍ ലെഫ് കേണല്‍ ശ്രീകാന്ത് പുരോഹിത്, സാധ്വി പ്രജ്ഞാസിംഗ് എന്നിവരെ ഒഴിവാക്കിയാണു എന്‍ഐഎ കുറ്റപത്രം നല്‍കിയത്. 2008ല്‍ മാലേഗാവില്‍ തന്നെ നടന്ന മറ്റൊരു സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവര്‍ക്ക് 2006ലെ സ്ഫോടനവുമായി ബന്ധമുണ്ടെന്നു ആരോപണമുയര്‍ന്നിരുന്നു.

2006 സെപ്‌റ്റംബര്‍ 8നാണു സ്ഫോടനം നടന്നത്. മാലെഗാവിലെ ഒരു മുസ്ലിം പള്ളിയോട് ചേര്‍ന്നുള്ള ശ്‌മശാനത്തില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 37 പേര്‍ മരിക്കുകയും 125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മരിച്ചവരിലേറെയും മുസ്ലീം തീര്‍ത്ഥാടകരായിരുന്നു.

കാല്‍സംഗ്ര ചൗധരി, അശ്വനി ചൗഹാന്‍ എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :