തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ എന്‍ഐഎ കോടതിയില്‍ ഈ മാസം 29ന് വിചാരണ തുടങ്ങും. എന്‍ഐഎ കോടതി ജഡ്ജി എസ് വിജയകുമാറാണ് കേസ് പരിഗണിക്കുന്നത്. ചികിത്സയ്ക്കും ജില്ല വിടുന്നതിനുള്ള അനുമതിക്കുമുള്ള പ്രതികളില്‍ ചിലരുടെ അപേക്ഷ കോടതി അനുവദിച്ചു.
അതേസമയം, തീവ്രവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയില്‍ ബുധനാഴ്ച വിധി പറയും. കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതിന് ആവശ്യമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, അധ്യാപകനെ ആക്രമിച്ച സംഘത്തിലെ ഒരാള്‍കൂടി പിടിയിലായിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ്പി ഉണ്ണിരാജ ഇക്കാര്യങ്ങള്‍ പറഞ്ഞത്.