മാനുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപൂര്‍വ്വരോഗം കേരളത്തില്‍

വയനാട്‌| WEBDUNIA|
PRO
PRO
മാനുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന അപൂര്‍വ്വരോഗം വയനാട്ടില്‍. ലൈം ബൊറിലിയോസിസ്(Lyme borreliosis) എന്നറിയപ്പെടുന്ന ഈ രോഗം സുല്‍ത്താന്‍ബത്തേരിക്ക് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ജോലിക്ക് പോയവര്‍ക്കാണ് ബാധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ രോഗം ഇത്ര വ്യാപകമാകുന്നത്.

വയനാട്ടില്‍ അജ്ഞാത രോഗം പടരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു സ്ത്രീ മരിക്കുകയും ചെയ്തു. ഇത് ലൈം ബൊറിലിയോസിസ് ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കുകയായിരുന്നു. രക്‌ത സാംപിള്‍ പരിശോധനയിലാണ് ഇതിന് സ്ഥിരീകരണം ഉണ്ടായത്. മാനുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന ചെള്ള് മനുഷ്യനെ കടിയ്ക്കുമ്പോള്‍ മാത്രമാണ് ഈ അസുഖം പകരുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്‌ക്ക് രോഗം പടരില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പെന്‍സിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ നല്‍കിയാല്‍ ഈ അസുഖം ഭേദമാകും.

കാപ്പിത്തോട്ടത്തില്‍ ജോലിക്കുപോയവര്‍ക്കാണ് ഈ രോഗം ബാധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :