മാനഭംഗശ്രമം തടഞ്ഞ ഏഴു വയസുകാരിയെ പതിനാറുകാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ഭുവനേശ്വര്‍ | WEBDUNIA|
PRO
PRO
ഒഡീഷയിലെ റംഗഹുഡി വില്ലേജില്‍ മാനഭംഗശ്രമത്തെ എതിര്‍ത്ത ഏഴു വയസ്സുകാരിയെ പതിനാറുകാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം ഒളിച്ച കുട്ടിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീടിനുസമീപത്തെ കുന്നിലാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവിന്റെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്നും പോലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ ശനിയാഴ്ച ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :