ഡല്‍ഹിയില്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം
ഡല്‍ഹി|
WEBDUNIA|
PRO
PRO
ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കൊണ്ട് കുടുംബത്തിന് കത്തയച്ചത്. കഴിഞ്ഞ ആഴ്ച്ച ദക്ഷിണ ഡല്‍ഹിയിലെ ഗിതോര്‍ണിയില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തുന്നതിനിടയിലായിരുന്നു 48 കാരനായ കുമാര്‍ കൊല്ലപ്പെട്ടത്.
ഉദ്യോഗസ്ഥന്റെ കുടുംബത്തെ നേരിട്ട് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അനാരോഗ്യം മൂലം സാധിക്കുന്നില്ലെന്നും, ഡ്യൂട്ടിക്കിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജീവന്‍ വെടിയേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും കെജ്‌രിവാള്‍ കുമാറിന്റെ വിധവയ്ക്ക് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടു.
ദക്ഷിണ ഡല്‍ഹിയിലെ ഗിതോര്‍ണിയില്‍ അനധികൃതമായി മദ്യം വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. മദ്യ വില്‍പ്പന നടത്തുകയായിരുന്ന കുറ്റവാളികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമം അഴിച്ച് വിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമത്തിലായിരുന്നു കുമാര്‍ കൊല്ലപ്പെട്ടത്. ഡല്‍ഹി സര്‍ക്കാര്‍ അടുത്ത കാലത്തൊന്നും സമാനമായ സംഭവത്തിന് ഇത്ര വലിയ തുക നഷ്ടപരിഹാരം നല്‍കിയിട്ടില്ല.