ജിയാ ഖാന്റെ മരണം: സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്യും
മുംബൈ|
WEBDUNIA|
PRO
PRO
ബോളിവുഡ് താരം ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശിയായ ടോളിവുഡ് സിനിമാനിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. മരണത്തിന്റെ തലേ ദിവസമാണ് ജിയ ഹൈദരാബാദില്‍ നിന്ന് മടങ്ങിയത്. ഒരു തെലുങ്ക് സിനിമയുടെ ഓഡീഷന് പോയതില്‍ പരാജയപ്പെട്ടതിന്റെ നിരാശയുമായാണ് മടങ്ങിയത്.
ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ താരം ഹൈദരാബാദിലുണ്ടായിരുന്നു. രണ്ടിന് നടിയെ ഹൈദരാബാദില്‍ വച്ച് കണ്ടിരുന്നതായി ടോളിവുഡ് താരം നവ്‌ദീപും വ്യക്‌തമാക്കിയിട്ടുണ്ട്. ജിയ മുംബൈയിലേക്ക് വിമാനം കയറുന്നതിനു മുന്‍പ് അവരുമൊത്ത് ചായ കഴിച്ചു. ഓഡിഷനു വേണ്ടിയാണ് വന്നത്. കരാറായി കഴിഞ്ഞാല്‍ മാത്രം കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞതായും നവ്‌ദീപ് പോലീസിനോട് പറഞ്ഞു. എന്നാല്‍, ഓഡീഷനുമായി ബന്ധപ്പെട്ട് ആരെ കാണാനാണ് വന്നതെന്ന് ജിയ വെളിപ്പെടുത്തിയില്ല എന്നും നവ്‌ദീപ് പറയുന്നു.
ഒഡീഷന്‍ കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയതിന് അടുത്ത ദിവസമാണ് ജിയയെ സ്വന്തം ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.