മല്യ കര്‍ണ്ണാടകയുടെ പുത്രന്‍; ഇന്ത്യയിലെ മറ്റു വ്യവസായികളെ പോലെ മല്യയേയും കാണമെന്ന് ദേവഗൌഡ

മല്യ കര്‍ണ്ണാടകയുടെ പുത്രന്‍; ഇന്ത്യയിലെ മറ്റു വ്യവസായികളെ പോലെ മല്യയേയും കാണമെന്ന് ദേവഗൌഡ

വിജയ് മല്യ, ദേവഗൌഡ, ജനതാദള്‍ സെക്കുലര്‍  vijay malya, devagauda, janathadhal secular
ബംഗലൂരു| rahul balan| Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (01:12 IST)
വിവാദ വ്യവസായി വിജയ് മല്യയ്ക്ക് അനുകൂല നിലപാടുമായി മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ രംഗത്ത്. മല്യ കര്‍ണ്ണാടകയുടെ പുത്രനാണെന്നും ഒരിക്കലും രാജ്യം വിട്ടു പോകില്ലെന്നും ദേവഗൗഡ പ്രതികരിച്ചു. മല്യ ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മിക്ക വിമാന കമ്പനികളും ഇപ്പോഴത്തെ സാഹചര്യത്തില്‍ നഷ്ടം നേരിടുന്നുണ്ട്. ഇന്ത്യയിലെ മറ്റു വ്യവസായികളെ പോലെ മല്യയേയും കാണണം. എന്‍ഫോഴ്‌സമെന്റ് അയച്ച് സമന്‍സിന് അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ മാധ്യമങ്ങള്‍ ലക്ഷ്യം വയ്ക്കരുതെന്നും ഗൗഡ പറഞ്ഞു.

നിലവില്‍ നിയമവുമായി മല്യ ഒരുതരത്തിലും സഹകരിക്കാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നും അദ്ദേഹം കടന്നുകളഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.
നിയമവുമായി അദ്ദേഹം സഹകരിക്കുമെന്നും ഗൗഡ പറഞ്ഞു. നികുതിവെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും വായ്പ തിരിച്ചടവിനും 9000 കോടി രൂപയുടെ ബാധ്യതയാണ് കിംഗ്ഫിഷറിനുള്ളത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :