ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 12 മാര്‍ച്ച് 2016 (10:40 IST)
മദ്യവ്യവസായി
വിജയ് മല്യ രാജ്യം വിട്ടത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗത്വം ദുരുപയോഗപ്പെടുത്തിയാണ് മല്യ ഇതിന് നീക്കങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകയില്‍ നിന്നുളള സ്വതന്ത്ര രാജ്യസഭാംഗമാണ് വിജയ് മല്യ. മാര്‍ച്ച് രണ്ടിന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ജെറ്റ് എയര്‍വെയ്സിലെ ഫസ്റ്റ് ക്ലാസ് വിഭാഗത്തിലാണ് മല്യ രാജ്യം വിട്ടത്.
എമിഗ്രേഷന്‍ വൃത്തങ്ങളിലെ ജൂനിയര്‍ ഉദ്യേഗസ്ഥന്റെ അശ്രദ്ധയും ജാഗ്രതയില്ലായ്മയുമാണ് ഇതിന് കാരണമെന്നാണ്
സി ബി ഐ പറയുന്നത്. ഇതിനു മുമ്പ് വിവാദമായ സ്പെകട്രം കേസിലാണ് സി ബി ഐ മല്യയെ ചോദ്യം ചെയ്തിട്ടുള്ളത്.