മല്യ രാജ്യംവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ട്; ഒരു സ്‌ത്രീ ഒപ്പമുണ്ടായിരുന്നു, ലണ്ടനിലെ ബംഗ്ളാവില്‍ വിവാദ വ്യവസായി ആഡംബര ജീവിതം നയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

നാടുവിട്ട മല്യ ലണ്ടനിലെ ടിവെന്‍ ഗ്രാമത്തിലെ ലേഡിവോക് എന്ന ബംഗ്ളാവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്

 വിജയ് മല്യ , കിംഗ്  ഫിഷര്‍ , മദ്യവ്യവസായി , ലണ്ടന്‍
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (14:12 IST)
രാജ്യത്ത് പതിനേഴോളം ബാങ്കുകള്‍ക്ക് 9000 കോടി രൂപ നല്‍കാനുള്ള രാജ്യംവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടാണെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച ഉച്ചയ്‌ക്ക് 1.30ന്റെ ഡല്‍ഹി- ലണ്ടന്‍ ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ഫസ്‌റ്റ്
ക്ലാസ് ടിക്കറ്റില്‍ മല്യ രാജ്യം വിടുബോള്‍ കൂടെ ഒരു സ്‌ത്രീയും ഉണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാങ്കുകളുടെ രഹസ്യ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ മല്യ ഏഴ് വലിയ ബാഗുകളുമായാണ് വിമാനം കയറിയത്. സാധാരണ കുറച്ച് ലഗേജുമായി യാത്ര ചെയ്യാറുള്ള മല്യയ്‌ക്ക് നേരിടേണ്ട പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നും അതിനാല്‍ ലണ്ടനില്‍ തങ്ങേണ്ടിവരുമെന്നതിനാലാണ് കൂടുതല്‍ സാധനങ്ങളുമായി ലണ്ടനിലേക്ക് തിരിച്ചതെന്നുമാണ്
റിപ്പോര്‍ട്ട്. വിമാനം കയറുന്ന ദിവസം അദ്ദേഹത്തിനെതിരേ വിലക്കുണ്ടായിരുന്നില്ല. മാര്‍ച്ച് അഞ്ചിന് ഇന്ത്യ വിട്ട ശേഷമാണ് ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

നാടുവിട്ട മല്യ ലണ്ടനിലെ ടിവെന്‍ ഗ്രാമത്തിലെ ലേഡിവോക് എന്ന ബംഗ്ളാവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ക്വീന്‍ ഹൂ തെരുവിലുള്ള കൊട്ടാരസമാനമായ ഈ ബംഗ്ളാവ് ഈ കൌണ്ടിയിലെ തന്നെ ഏറ്റവും വലിയ പാര്‍പ്പിടങ്ങളിലൊന്നാണ്. മല്യ ഈ വീട്ടിലുള്ളതായി പ്രദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്ക് പുറമെ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്
ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം നല്‍കാത്ത മല്യ ലണ്ടനില്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :