മലയാളികള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ അമിതാഭ് ബച്ചന്റെ ഓണാശംസകള്‍

മുംബൈ| WEBDUNIA|
PRO
PRO
ബോളിവുഡിന്റെ ബിഗ് ബി മലയാളികള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ഓണാശംസകള്‍ നേര്‍ന്നു. മലയാളികളുടെ ഏറ്റവും വലിയ അഘോഷങ്ങളില്‍ ഒന്നാണ് ഓണം.

ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലുള്ള ചിങ്ങമാസത്തിലാണ് ഓണം. മഹാബലി എന്ന ചക്രവര്‍ത്തിയുടെ തിരിച്ച് വരവിനെ ഓര്‍മ്മിക്കാനാണ് ഓണം അഘോഷിക്കുന്നത്.

പത്ത് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ഓണം അഘോഷം കേരളത്തിന്റെ തനിമയും സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്നതാണ്. പൂക്കളം, ഓണസദ്യ, വള്ളംകളി, കൈകൊട്ടികളി തുടങ്ങിയവ ഓണം അഘോഷത്തിന്റെ പ്രത്യേകതയാണ്.

എന്നിങ്ങനെ പോകുന്ന അമിതാഭ് ബച്ചന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ ഓണാശംസകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :