ജാക്കിചാന്‍ മരിച്ചതായി ഫെയ്സ്ബുക്കില്‍ വ്യാജ വാര്‍ത്ത

ഹോങ്കോംഗ്| WEBDUNIA|
PTI
PTI
ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കിചാന്‍ മരിച്ചതായി ഫെയ്സ്ബുക്കില്‍ വ്യാജ വാര്‍ത്ത പരന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലാണ് ഫെയ്സ്ബുക്ക് ആപ്ലിക്കേഷനിലൂടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

ബ്രേക്കിംഗ് ന്യൂസ്, ആര്‍ഐപി ജാക്കിചാന്‍ 1954-2013 എന്ന തലക്കെട്ടോടെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, ക്ലിക്ക് ചെയ്യുന്ന ആളുടെ പ്രൊഫൈലില്‍ നിന്നും ഈ വാര്‍ത്ത ആ ആളുടെ ഫ്രണ്ട്‌സിന്റെ വോളിലും പ്രത്യക്ഷപ്പെടും.

ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ പ്രൊഫൈല്‍ ഇന്‍ഫോര്‍മെഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് ജാക്കിചാന്‍ മരിച്ചതായിട്ടുള്ള വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :