പാകിസ്ഥാനില്‍ അജ്ഞാതര്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചു തകര്‍ത്തു. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ചരിത്ര പ്രാധാന്യമുള്ള ഗോരക്നാഥ് ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്.
ക്ഷേത്രത്തിലെ ചിത്രങ്ങള്‍ കത്തിച്ചുകളഞ്ഞ അക്രമികള്‍ ശിവലിംഗവും തകര്‍ത്തു. വിഗ്രഹങ്ങളും മറ്റും എടുത്തുകൊണ്ടുപോവുകയും ചെയ്തു. എട്ടു പേരടങ്ങുന്ന സംഘമാണു ക്ഷേത്രം ആക്രമിച്ചതെന്നാണ് സൂചന. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ക്ഷേത്രം ആക്രമിക്കപ്പെടുന്നത്.
ഇന്ത്യ-പാക് വിഭജനത്തിനു ശേഷം അടിച്ചിട്ടിരിക്കുകയായിരുന്ന ക്ഷേത്രം പെഷാവര്‍ ഹൈക്കോടതിയുടെ വിധി പ്രകാരം കഴിഞ്ഞ വര്‍ഷമാണ് തുറന്നത്. ഈ ക്ഷേത്രത്തിന് 160 വര്‍ഷം പഴക്കമുണ്ട്.