മന്ത്രവാദത്തിന്റെ മറപിടിച്ച് 23കാരിയെ പൂജാരി പീഡിപ്പിച്ചതായി പരാതി. യുവതിയ്ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പൂജാരി ഹീരാ ലാല്‍(54) പീഡനം നടത്തിയത്. ഡല്‍ഹിയിലാണ് സംഭവം.
ഡല്‍ഹിയിലെ യുവതിയുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് പീഡനം നടന്നത്. ദുഷ്ടശക്തികളെ ഒഴിപ്പിക്കാന്‍ മന്ത്രവാദം നടത്താം എന്ന് യുവതിയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ എത്തിയത്.
മയക്കുമരുന്ന് കഴിച്ച് യുവതി അബോധാവസ്ഥയില്‍ ആയപ്പോള്‍ ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ മുറിയ്ക്ക് പുറത്തേക്ക് പറഞ്ഞയച്ചു. തുടര്‍ന്നായിരുന്നു പീഡനം.
പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യന്‍ കസ്റ്റഡിയില്‍ വിട്ടു. പശ്ചിമ ബംഗാളുകാരനാണ് ഇയാള്‍.