ബേനസീര്‍ വധം: റഹ്മാന്‍ മാലികിനെ ചോദ്യം ചെയ്യും

ഇസ്ലാമാബാദ്| WEBDUNIA|
PRO
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലികിനെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

2007ല്‍ ഭൂട്ടോ കൊല്ലപ്പെടുന്ന സമയത്ത് മാലികിനായിരുന്നു സുരക്ഷാചുമതല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ പാകിസ്ഥാന്‍ മുന്‍ പ്രസിഡ‌ന്റ് പര്‍വേസ് മുഷാറഫ് നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മാലികിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ പൊതുറാലിയില്‍ സംസാരിക്കവെ ഭൂട്ടോ കൊല്ലപ്പെടുന്പോൾ മാലികായിരുന്നു സുരക്ഷാ കാര്യങ്ങൾ ഏര്‍പ്പെടുത്തിയിരുന്നത്. ഭൂട്ടോയുടെ വധത്തില്‍ തനിക്ക് പങ്കില്ലെന്നും അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പാളിച്ച വന്നതിന്റെ ഉത്തരവാദിത്തം റഹ്മാന്‍ മാലികിനാണെന്നും മുഷാറഫ് നേരത്തെ പറഞ്ഞിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :