മണിപ്പാല്‍ കൂട്ടമാനഭംഗം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം
മംഗലാപുരം|
WEBDUNIA|
PRO
PRO
മണിപ്പാലില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം. എബിവിപിയുടെ നേതൃത്വത്തില്‍ ഉഡുപ്പിയില്‍ വിദ്യാഭ്യാസ ബന്ദ് ആചരിച്ചു. പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തിറക്കുമെന്ന് പോലീസ് അറിയിച്ചു. മണിപ്പാലിനെ ഞെട്ടിച്ച കൂട്ടമാനഭംഗ കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി പ്രതിഷേധിച്ചു.
രാവിലെ ബസ്സ് സ്റ്റാന്‍ഡിനു സമീപത്ത് സംഘടിച്ച വിദ്യാര്‍ത്ഥികള്‍ പിന്നീട് എസ് പി ഓഫീസ് മാര്‍ച്ച് നടത്തി. എബിബിപി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തത് മലയാളി വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലും അമര്‍ഷം പ്രകടമാണ്.
അതേസമയം നാല് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണ പുരോഗമിക്കുന്നതെന്നും രേഖാചിത്രം തയ്യാറാക്കി വരികയാണെന്നും പോലീസ് പറഞ്ഞു. ഇത് പെണ്‍കുട്ടിയെ കാണിച്ചതിന്ശേഷം ചിത്രം പുറത്ത് വിടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.