രാജ്യത്തെ നടുക്കിയ ഡിസംബര്‍ 16 ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി സിംഗപ്പൂരില്‍ കൊണ്ടുപോകും മുമ്പെ മരിച്ചിരുന്നു എന്ന് പ്രതിഭാഗം. സിംഗപ്പൂരിലെ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകും മുമ്പ് തന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു എന്ന് കേസിലെ നാല് പ്രതികളും ഡല്‍ഹി പ്രത്യേക കോടതിയില്‍ വാദിച്ചു.
ഇരുമ്പുദണ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും പ്രതികള്‍ വാദിച്ചു.
കൂട്ടമാനഭംഗത്തിന് ഇരയായ 23കാരിയായ പെണ്‍കുട്ടി ഡിസംബര്‍ 29നാണ് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.