ജാര്‍ഖണ്ഡ്|
WEBDUNIA|
Last Modified തിങ്കള്‍, 17 ഫെബ്രുവരി 2014 (14:57 IST)
PTI
PTI
സ്വന്തം മകളെ പീഡിപ്പിച്ചയാളെ അമ്മ കൊലപ്പെടുത്തി. റാഞ്ചിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ലത്മ കോളനിയിലാണ് സംഭവം. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
മകളെ വീട്ടില്‍ തനിച്ചാക്കി കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലിക്ക് പോയതായിരുന്നു അമ്മ. ഈ സമയത്താണ് അര്‍ജിന്‍ തംബ എന്ന 27കാരന്‍ കുട്ടിയെ പീഡിപ്പിച്ചത്. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
തുടര്‍ന്ന് അമ്മ ഇരുമ്പുവടിയുമായി തംബയുടെ വീട്ടിലെത്തി അയാളെ തല്ലിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാത്രം 750 പീഡനക്കേസുകള്‍ ആണ് ജാര്‍ഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.