മകളെ അപമാനിക്കുന്നത് തടഞ്ഞ അമ്മയെ ലോറിയ്ക്ക് മുന്നില്‍ തള്ളിയിട്ട് കൊന്നു

ഗുണ്ടൂര്‍| WEBDUNIA|
PRO
PRO
ആന്ധ്രയില്‍ മകളെ അപമാനിക്കാന്‍ ശ്രമിച്ച അക്രമികളെ നേരിട്ട വീട്ടമ്മയെ ലോറിയ്ക്ക് മുന്നിലേക്ക് തള്ളിയിട്ടുകൊന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ തെനാലിയില്‍ നിന്നുള്ള ബി സുശീല(45) ആണ് മകളെ രക്ഷിക്കാന്‍ ശ്രമിച്ചതിന് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയത്. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായി.

തിങ്കളാഴ്ച രാത്രി ഗാന്ധി ചൌക്ക് എന്ന പ്രമുഖ ഷോപ്പിംഗ് സെന്ററില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മൂത്ത മകള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുശീല. ഇതിനിടെ മദ്യപിച്ച ഒരു സംഘം മകളെ അപമാനിക്കാന്‍ ശ്രമിച്ചു. സുശീല ഇത് ചെറുക്കാന്‍ ശ്രമിച്ചു, അക്രമികളില്‍ ഒരാളെ അടിയ്ക്കുകയും ചെയ്തു. രോഷാകുലരായി അക്രമികള്‍ സുശീലയെ റോഡിലേക്ക് തള്ളിയിട്ടു. അതിവേഗത്തില്‍ വന്ന ലോറിയുടെ ചക്രങ്ങള്‍ അവര്‍ക്ക് മേലെ കയറിയിറങ്ങി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുശീല ആശുപത്രിയില്‍ മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :