വീട്ടമ്മയെ കള്ളക്കേസില്‍ കുടുക്കി; ഡിവൈഎസ്പിക്ക്‌ സസ്പെന്‍ഷന്‍

വള്ളികുന്നം: | WEBDUNIA|
PRO
PRO
വീട്ടമ്മയെ പീഡനകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍. ചെങ്ങന്നൂര്‍ ഡിവൈഎസ്പി: ബേബിചാള്‍സിനെയാണ് അന്വേഷണ വിധേയമായി എഡിജിപി: എ ഹേമചന്ദ്രന്‍ സസ്പെന്‍ഡ്‌ ചെയ്തത്‌. വള്ളികുന്നം കടുവിനാല്‍ കൊക്കാട്ട്‌ വീട്ടില്‍ രജിത എസ്‌ പിള്ള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, ജില്ലാ പോലീസ്‌ ചീഫ്‌ എന്നിവര്‍ക്ക്‌ രജിത പരാതി നല്‍കിയിരുന്നു.

കായംകുളം കോടതിയില്‍ ചുനക്കര സ്വദേശിനി ബിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം വള്ളികുന്നം എസ്‌ഐ അനില്‍കുമാര്‍ രജിതയെ അറസ്റ്റ്‌ ചെയ്തത്‌. 50 ദിവസം ഇവര്‍ ആലപ്പുഴ വനിത ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു.

ബിനിയില്‍നിന്ന് 10,000 രൂപയും ഒരു പവന്റെ സ്വര്‍ണവും രജിത വാങ്ങിയിരുന്നെന്നും ഇത്‌ ചോദിക്കാനെത്തിയ ബിനിയെ വള്ളികുന്നത്തെ വീട്ടിലേക്ക്‌ രജിത തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി മുറിക്കുള്ളില്‍ പൂട്ടിയിട്ടെന്നും കൃഷ്ണപുരം സ്വദേശി ശ്രീകുമാര്‍ പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.

എന്നാല്‍ നാളിതുവരെ ശ്രീകുമാറിനെ കണ്ടെത്തുന്നതിനോ അറസ്റ്റ്‌ ചെയ്യുന്നതിനോ പോലീസ്‌ കഴിഞ്ഞിട്ടില്ല. ഈ കേസിന്റെ പുനരന്വേഷണം ആലപ്പുഴ ഡിസിആര്‍ബിയില്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ഡിവൈഎസ്പിക്ക്‌ സസ്പെന്‍ഷന്‍. പോലീസ്‌ പിടികൂടിയതിനുശേഷം എസ്‌ഐയും ഡിവൈഎസ്പിയും പരുഷമായാണ്‌ പെരുമാറിയതെന്നും സമൂഹ മധ്യത്തില്‍ തന്നെയും കുടുംബത്തെയും അപമാനിച്ച എസ്‌ഐക്കും ഡിവൈഎസ്പിക്കുമെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും രജിത പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :