മകളുടെ മൊഴി; ഭര്‍ത്താവിനെ കൊന്ന ഭാര്യ അറസ്റ്റില്‍

പൂനെ| WEBDUNIA|
PRO
PRO
മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അറസ്റ്റിലായി‍. ഈ ദമ്പതികളുടെ ഇളയ മകള്‍ നല്‍കിയ മൊഴിയാണ് കേസിലെ നിര്‍ണ്ണായക സൂചനയായത്.

പൂനെ കര്‍വെ നഗറില്‍ താമസിക്കുന്ന ഹരിപ്രസാദ് ശിവപ്രസാദ്(35) ആണ് കൊല്ലപ്പെട്ടത്. അബോധാവസ്ഥയിലായ ഇയാളെ ഭാര്യ സുഷമ ഹരിപ്രസാദ്(30) വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അസുഖബാധിതനായ ഇയാള്‍ കട്ടിലില്‍ നിന്ന് താഴെ വീഴുകയായിരുന്നു എന്ന് ഡോക്ടര്‍മാരോട് പറയുകയും ചെയ്തു.

എന്നാല്‍ പൊലീസിന്റ് ചോദ്യം ചെയ്യലില്‍ ഈ ദമ്പതികളുടെ 14-കാരിയായ മകള്‍ സത്യം വെളിപ്പെടുത്തി. ഹരിപ്രസാദ് എന്നും രാത്രി മദ്യപിച്ചാണ് വീട്ടില്‍ എത്താറുള്ളത്. വെള്ളിയാഴ്ച രാത്രിയും ഇത് തന്നെ സംഭവിച്ചു. സുഷമയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. സഹികെട്ട സുഷമ ഇയാളുടെ കഴുത്തുഞെരിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ച അവര്‍ ഡോക്ടര്‍മാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് സുഷമയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :