മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മംഗലാപുരം| WEBDUNIA|
PRO
മംഗലാപുരം അന്തര്‍ദേശീയ വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്ത്. ഞായറാഴ്ച രണ്ടു സംഭവങ്ങളിലായി 25 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടിച്ചത്.

പ്രതികളായ രണ്ട് പേരെ കാസര്‍കോട് കുന്നില്‍ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് അസറുദ്ദീനാണ് ആദ്യം പിടിയിലായത്. വെളുപ്പിന് 5.30ന് ജെറ്റ് എയര്‍വേസിലാണ് ഇയാള്‍ വന്നത്. വെള്ളി താക്കോല്‍ നെയില്‍ കട്ടര്‍, ഷേവിങ് സ്റ്റിക് എന്നിവയാണ് പിടികൂടിയത്. എല്ലാത്തിനും വെള്ളി നിറമായിരുന്നു.

കസ്റ്റംസുകാര്‍ സംശയംതോന്നി പരിശോധിച്ചപ്പോളാണ് വെള്ളിയുടെ കള്ളി പുറത്തുചാടിയത്. എല്ലാം തനി സ്വര്‍ണം. അതിനുമുകളില്‍ വെള്ളി പൂശിയിരിക്കുകയായിരുന്നു. 558.59 ഗ്രാം വരും. 16.86 ലക്ഷമാണ് വില.

7.30ന് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ യാത്രക്കാരനായ കാസര്‍കോട് ചെങ്ങള ചെര്‍ക്കള ജുമാ മസ്ജിദ് റോഡിലെ കൂട്ടച്ചാല്‍ അബ്ദുള്‍ നാസറാണ് രണ്ടാമത് പിടിയിലായത്. 262.980 ഗ്രാം തൂക്കമുള്ള 15 സ്വര്‍ണക്കട്ടികളാണ് ഇയാള്‍ കൊണ്ടുവന്നത്. മൂന്ന് എല്‍.ഇ.ഡി ലൈറ്റുകള്‍ക്കുള്ളിലാക്കി പെട്ടിക്കുള്ളിലായിരുന്നു കടത്ത്.

കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ബിസ്‌കറ്റ് രൂപത്തിലും ചെറിയ കഷ്ണങ്ങളുടെ രൂപത്തിലുമായിരുന്നു സ്വര്‍ണം. 7.94 ലക്ഷത്തോളം വിലവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്