ബിരിയാണി പൊതിക്കുള്ളിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; ചെന്നൈ വിമാനത്താവളത്തില്‍ മലയാളി അറസ്റ്റില്‍

ചെന്നൈ| WEBDUNIA| Last Modified ശനി, 26 ഒക്‌ടോബര്‍ 2013 (13:45 IST)
PRO
വിമാനമാര്‍ഗം കടത്താന്‍ ശ്രമിച്ച ഒന്നരകിലോ സ്വര്‍ണവുമായി ചെന്നൈ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍. അബ്ദുള്‍ റഷീദാണ് അറസ്റ്റിലായത്.

അധികൃതരുടെ ഒത്താശയോടെ ചെന്നൈയില്‍ വിമാനമാര്‍ഗം വ്യാപകമായി സ്വര്‍ണക്കടത്ത് നടക്കുന്നതായി അക്ഷേപമുണ്ടായിരുന്നതിനെത്തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് പ്രത്യേകനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

കൊണ്ടുവന്ന പാഴ്സലിലെ ബിരിയാണി പൊതിയ്‌ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. പിടിയിലായ ഇയാളെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ ചാദ്യം ചെയ്‌ത് വരികയാണ്‌. ഇതിനുമുന്‍പും ഇയാള്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ എന്നകാര്യം കൂടുതല്‍ ചെയ്യലിനുശേഷമേ വ്യക്‌തമാകൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :