പുണെ വാരിയേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി

ചെന്നൈ| WEBDUNIA|
PTI
ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുണെ വാരിയേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി. ബിസിസിഐയ്ക്കുള്ള ഫ്രാഞ്ചൈസി വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടി.

ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റിയോഗമാണ് സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. ഫ്രാഞ്ചൈസി തുക നല്‍കാത്തതിനെ തുടര്‍ന്ന് ടീം നല്‍കിയ 170.2 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ബിസിസിഐ എന്‍ക്യാഷ് ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു.

ബിസിസിഐ ഉറപ്പു നല്‍കിയത്ര മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഫ്രാഞ്ചൈസി തുക കുറയ്ക്കണമെന്നതായിരുന്നു പുണെയുടെ നിലപാട്. ഇതിനുവേണ്ടിയുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ബിസിസിഐയുടെ നടപടി ഉണ്ടായത്.

ഇതേ കാരണത്താല്‍ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ടീമാണ് പുണെ വാരിയേഴ്‌സ്. പുണെയ്‌ക്കൊപ്പം ഐപിഎല്ലില്‍ സ്ഥാനം നേടിയ കൊച്ചി ടസ്‌ക്കേഴ്‌സാണ് ഇതിന് മുന്‍പ് പുറത്താക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :