ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (15:09 IST)
ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി പാസാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കര്‍ഷകറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ ഭൂമി കുത്തകകള്‍ക്ക് നല്‍കുന്നതും അതുവഴി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതുമാണ് മോഡിയുടെ വികസന മോഡല്‍. ഗുജറാത്ത് മോഡല്‍ നടപ്പിലാക്കാമെന്ന് കുത്തകകള്‍ക്ക് ഉറപ്പ് നല്‍കിയാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അമ്പത്തിയേഴു ദിവസത്തെ അവധിക്ക് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി പങ്കെടുത്ത പൊതുപരിപാടി ആയിരുന്നു രാംലീല
മൈതാനിയില്‍ നടന്ന കര്‍ഷക റാലി. സോണിയ ഗാന്ധിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.