ജനറല്‍ സെക്രട്ടറി സ്ഥാനം: യച്ചൂരിക്ക് കൂടുതല്‍ പിന്തുണ, നിര്‍ണായക പിബി ഇന്ന്

  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് , സീതാറം യച്ചൂരി , കേന്ദ്രകമ്മിറ്റി , സിപിഎം
വിശാഖപട്ടണം| jibin| Last Modified ശനി, 18 ഏപ്രില്‍ 2015 (09:09 IST)
21മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായകമാകുന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം കൂടുതല്‍ കടുക്കുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറം യച്ചൂരിയെ പിന്തുണച്ച് ബുദ്ധദേവ് ഭട്ടാചാര്യയും നിരുപംസെന്നും രംഗത്ത് എത്തിയതോടെയാണ് വീണ്ടും കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇരുവരും തങ്ങളുടെ അഭിപ്രായം എഴുതി നല്‍കുകയായിരുന്നു.
അതേസമയം നിര്‍ണായകമായ പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് വൈകിട്ട് ചേരും.

പാര്‍ട്ടി കോണ്‍ഗ്രസ് ഞായറാഴ്‌ച സമാപിക്കാനിരിക്കെ നാളെ രാവിലെയാണു നേതൃനിരയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഒൌദ്യോഗിക പ്രഖ്യാപനമുണ്ടാവുക. അതിനാല്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ഔപചാരിക ചര്‍ച്ചകള്‍ ഇന്നാണ് ആരംഭിക്കുക. അതേസമയം ബംഗാള്‍ ഘടകത്തില്‍ നിന്നുള്ളവര്‍ യച്ചൂരിക്കാണ് പിന്തുണ അറിയിച്ചിരുന്നത്. ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ കടുത്ത ഭിന്നതയാണ് പിബിയിലും കേന്ദ്രകമ്മിറ്റിയിലും ഉള്ളത്.

രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് കാരാട്ടിന്റെ മറുപടിയും രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയുമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഇന്നത്തെപ്രധാന പരിപാടികള്‍. കാരാട്ടിന്റെ മറുപടിക്കു ശേഷം എസ് രാമചന്ദ്രന്‍ പിള്ള രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :