ഭാരത് ബന്ദും ഹര്‍ത്താലും പുരോഗമിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
ഡീസല്‍ വിലവര്‍ധന, എല്‍ പി ജി സിലിണ്ടര്‍ നിയന്ത്രണം, ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപം എന്നീ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് പ്രതിക്ഷ പാര്‍ട്ടികള്‍ ഇന്ന് രാജ്യം സ്തംഭിപ്പിക്കുന്നു. ബി ജെ പിയുടെ ഭാരത് ബന്ദും ഇടതുപാര്‍ട്ടികളുടെ ദേശീയ ഹര്‍ത്താലും പുരോഗമിക്കുകയാണ്. എന്നാല്‍ ഇവയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പ്രതിഷേധം മാത്രമേയുള്ളൂ.

യുപിഎ ഘടകകക്ഷിയായ ഡിഎംകെയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ച തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധിക്കുന്നുണ്ട്. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ഹര്‍ത്താലിനുണ്ട്. എന്നാല്‍ ബി എസ് പി വിട്ടുനില്‍ക്കുകയാണ്.

പ്രതിഷേധക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയുന്നുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണ്ണമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :