ഭാരത് ബന്ദിന് ഭാഗിക പ്രതികരണം; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
ഡീസല്‍ വിലവര്‍ധന, എല്‍പിജി സിലിണ്ടര്‍ നിയന്ത്രണം, ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപം എന്നീ കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന രാജ്യവ്യാപക ബന്ദിന് ഭാഗിക പ്രതികരണം. പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി തെരുവില്‍ ഇറങ്ങി. പല സംസ്ഥാനങ്ങളിലും ട്രെയിന്‍, റോഡ് ഗതാഗതങ്ങള്‍ സമരക്കാര്‍ തടസ്സപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണ്ണമാണ്.
ബി ജെ പിയുടെ ഭാരത് ബന്ദും ഇടതുപാര്‍ട്ടികളുടെ ദേശീയ ഹര്‍ത്താലുമാണ് പുരോഗമിക്കുന്നത്.
എന്നാല്‍ ഇവയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പ്രതിഷേധം മാത്രമേയുള്ളൂ.

ഡല്‍ഹിയില്‍ ബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും പല സ്ഥലങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ഹര്‍ത്താലിനുണ്ട്. എന്നാല്‍ ബി എസ് പി വിട്ടുനില്‍ക്കുകയാണ്. ജമ്മുവില്‍ സമരക്കാര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു.

പശ്ചിമ ബംഗാളില്‍ ബന്ദ് ഏറെക്കുറെ പൂര്‍ണ്ണമാണ്. പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ച തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷത്തിനൊപ്പം പ്രതിഷേധിക്കുന്നതിലാണിത്.

ഗണേശോത്സവം ആണെന്ന കാരണം ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയില്‍ ശിവസേനയും നവനിര്‍മ്മാണ്‍ സേനയും ബന്ദില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. തമിഴ്നാട്ടില്‍ ബന്ദിന് സമ്മിശ്ര പ്രതികരണമാണ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :