മഴ: തമിഴ്നാട്ടില്‍ മൂന്നു മരണം

ചെന്നൈ| JOYS JOY| Last Modified വ്യാഴം, 14 മെയ് 2015 (15:49 IST)
തമിഴ്‌നാട്ടില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. കോയമ്പത്തൂരില്‍ ടെക്‌സ്റ്റൈല്‍ മില്ലിന്റെ മതില്‍ തകര്‍ന്ന് ഉണ്ടായ അപകടത്തിലാണ് ഒരാള്‍ മരിച്ചത്. ഇവിടെ എട്ടുപേര്‍ക്ക് പരുക്കേറ്റു.

വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് പുതുക്കോട്ടയില്‍ അമ്മയും മകനും മരിച്ചു. അമ്പതു വയസ്സുള്ള അമ്മയും 28 വയസ്സുള്ള മകനുമാണ് മരിച്ചത്. പഴയതും ബലക്ഷയം സംഭവിച്ചതുമായ മേല്‍ക്കൂര മഴയത്ത് തകര്‍ന്നു വീഴുകയായിരുന്നു.

അതേസമയം, ചെന്നൈയില്‍ ഗതാഗതതടസ്സത്തിന് ഇടയാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയത് വാഹനങ്ങള്‍ മുന്നോട്ടു പോകുന്നതിന് തടസ്സമായി. അതേസമയം, ഒരു ദിവസം കൂടി മഴ നീണ്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :