ബിഹാറിന് പ്രത്യേക പദവി നല്‍കിയാലും നിതീഷ് കുമാര്‍ കൂടെപ്പോവില്ല!
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ബിഹാറിന് പ്രത്യേക പദവി നല്‍കി ജനതാദള്‍ യുണൈറ്റഡിനെ ഒപ്പം ചേര്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ബിഹാറിന് പിന്നാക്കസംസ്ഥാനം എന്ന പദവി നല്‍കിയാലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്.
ബിഹാറിനു പ്രത്യേകപദവി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതിന്റെ പേരില്‍ വിലപേശലിനില്ല. അത് ലഭിച്ചാല്‍ പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ട് യുപിഎയില്‍ ചേരില്ലെന്നും ജെഡിയു വക്താവ് കെ സി ത്യാഗി പറഞ്ഞു. ഭരിക്കുന്നത് യുഎപിഎ ആയാലും എന്‍ഡിഎ ആയാലും ബിഹാറിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് പ്രത്യേക പദവി അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ പിന്തുണ പിന്‍വലിക്കുകയും സമാജ്‌വാദി പാര്‍ട്ടി ഇതിനുള്ള നീക്കങ്ങള്‍ നടത്താന്‍ തുടങ്ങുകയും ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനെ ഒപ്പം ചേര്‍ക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനായി പിന്നാക്കസംസ്ഥാനങ്ങളെ നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റാനും കേന്ദ്രം ആലോചിച്ചിരുന്നു.