ബിജെപി സര്‍ക്കാരിന്റേത് നിസാം ഭരണത്തേക്കാള്‍ മോശമായ ഭരണം: ശിവസേന

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന വീണ്ടും രംഗത്ത്. ബി ജെ പി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരും നിസാം ഭരണത്തേക്കാള്‍ മോശമാണെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി

rahul balan| Last Modified വ്യാഴം, 9 ജൂണ്‍ 2016 (16:12 IST)
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. ബി ജെ പി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്രയിലെ സംസ്ഥാന സര്‍ക്കാരും നിസാം ഭരണത്തേക്കാള്‍ മോശമാണെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ബി ജെ പി സര്‍ക്കാരിനെതിരെ ശിവസേന നേതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നത് ഇത് ആദ്യമായല്ല. എന്നാല്‍ ശിവസേന നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ബി ജെ പി നേതാക്കള്‍ തയ്യാറായിട്ടില്ല.

ഔറംഗാബാദില്‍ ശിവസേന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ബി ജെ പി സര്‍ക്കാരിനെ നിസാം ഭരണവുമായി താരതമ്യം ചെയ്ത് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. നരേന്ദ്ര മോഡിയുടെ തുടര്‍ച്ചയായുള്ള വിദേശ യാത്രകളെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.

പ്രധാനമന്ത്രി അന്വേഷിച്ചാല്‍ അദ്ദേഹം സ്വിറ്റ്‌സര്‍ലാന്‍ഡിലാണ്, ലണ്ടനിലാണ്, ഫ്രാന്‍സിലാണ്, ഇറാനിലാണ് എന്നിങ്ങനെയാണ് മറുപടി ലഭിക്കുന്നത്. ബി ജെ പിക്ക് സ്വാധീനമില്ലാത്ത ബംഗാളിലും കേരളത്തിലും മറ്റും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നിരവധി റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. എന്നാല്‍ വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന മറാത്തവാഡ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമയം കിട്ടിയില്ലേ എന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :