ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന മോദി രാജ്യത്തെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല- ശിവസേന

മോദി എന്തുകൊണ്ട് മറാത്തവാദയില്‍ വരുന്നില്ലെന്ന് ശിവസേന

  നരേന്ദ്ര മോദി , എന്‍ഡിഎ , ശിവസേന , വരള്‍‌ച്ച , കൊടും ചൂട്
ന്യുഡല്‍ഹി| jibin| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (13:53 IST)
രാജ്യം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍ഡിഎ സഖ്യകക്ഷി രംഗത്ത്. മോദിക്ക് മറ്റ് രാജ്യങ്ങൾ സന്ദർശിക്കാൻ സമയമുണ്ട്, എന്നാൽ കഠിനമായ വരൾച്ച അനുഭവപ്പെടുന്ന മറാത്തവാദയില്‍ പോകാൻ ഉദാസീനത കാണിക്കുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ പോലും അദ്ദേഹം മെനക്കെടുന്നില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.

മോദി ലോക നേതാവാണ്. തെരഞ്ഞെടുപ്പ് കാലത്ത് 20ഓളം റാലികള്‍ അദ്ദേഹം നടത്തി. എന്നാല്‍ മറാത്തവാദയില്‍ എന്താണ് സംഭവിക്കുന്നതറിയാന്‍ എന്തുകൊണ്ടാണ് അദ്ദേഹം എത്താതിരിക്കുന്നത്. വരള്‍ച്ച നേരിടുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്നും
സഞ്ജയ് റൗട്ട് പറഞ്ഞു. മഹാരാഷ്ട്രയിൽ ബി.ജെ.പി ശിവസേന സഖ്യമാണ് ഭരണം നടത്തുന്നത്.


മഹാരാഷ്ട്രയിലെ എട്ടു ജില്ലകള്‍ മൂന്നു വര്‍ഷമായി കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. ലാത്തൂര്‍ ഉള്‍പ്പെടെയുള്ള ഏതാനും സ്ഥലങ്ങളില്‍ ട്രെയിനില്‍ കുടിവെള്ളം എത്തിക്കുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മഹാരാഷ്ട്രയുടെ ദാഹമടക്കാന്‍ അതുകൊണ്ടെന്നും കഴിയുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :