കൊലയ്ക്ക് മുമ്പ് പിസ്റ്റോറിയസ് 6 തോക്കുകള്‍ക്ക് കൂടി ലൈസന്‍സിന് അപേക്ഷിച്ചു

ജോഹന്നാസ്‌ബര്‍ഗ്| WEBDUNIA|
PRO
PRO
കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തി എന്ന കേസില്‍ വിചാരണ നേടുന്ന ‘ബ്ലേഡ്ന് റണ്ണര്‍’ ഓസ്കാര്‍ പിസ്റ്റോറിയസിനെ ചുറ്റിപ്പറ്റി കൂടുതല്‍ ദുരൂഹതകള്‍. കാമുകി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് പിസ്റ്റോറിയസ് ആറു തോക്കുകള്‍ക്ക് കൂടി ലൈസന്‍സ് ലഭിക്കാനായി അപേക്ഷ നല്‍കി എന്നാണ് വിവരം.

സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് തോക്ക് എന്നാണ് പിസ്റ്റോറിയസ് വ്യക്തമാക്കിയിരിക്കുന്ന കാരണം. സ്മിത്ത് ആന്‍ഡ് വെസ്സന്‍ മോഡല്‍ 500 റിവോള്‍വര്‍, എ.38- കാലിബര്‍ സ്മിത്ത് ആന്‍ഡ് വെസ്സന്‍ റിവോള്‍വര്‍, വെക്ടര്‍ .223- കാലിബര്‍ റൈഫിള്‍, മൂന്ന് ചെറു തോക്കുകള്‍ എന്നിവയ്ക്കുള്ള ലൈസന്‍സ് ആണ് ഇയാള്‍ ആവശ്യപ്പെട്ടത്.

പിസ്റ്റോറിയസിന് നിലവില്‍ ഒമ്പത് എംഎം തോക്കിന് ലൈസന്‍സുണ്ട്. ഇത് ഉപയോഗിച്ചാണ് കാമുകിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് ഇയാള്‍ വാദിക്കുന്നത്. അതേസമയം കൊലനടക്കുന്നതിന് മുമ്പ് മണിക്കുറുകളോളം ഇയാളും കാമുകിയും തമ്മില്‍ വഴക്ക് നടന്നിരുന്നു എന്നും സൂചനകള്‍ ഉണ്ട്.

അതേസമയം കേസില്‍ അകപ്പെട്ടതോടെ പിസ്റ്റോറിയസിനെ സ്പോണ്‍സര്‍മാരും കൈയൊഴിയുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :