ബാഷയുടെ ഡ്രൈവര്‍ 6 കോടി തട്ടി!

sadiq batcha
ചെന്നൈ| WEBDUNIA|
PTI
ചെന്നൈയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സാദിഖ് ബാഷയുടെ ഡ്രൈവര്‍ ആറ് കോടി രൂ‍പ തട്ടിയെടുത്തതായി ബാഷയുടെ ഭാര്യ രഹാന ബാനു പൊലീസിനോട് പറഞ്ഞു. ബാഷയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍.

കാറില്‍ സ്യൂട്ട്‌കെയ്സില്‍ വച്ചിരുന്ന ആറ് കോടി രൂപയാണ് സലിം എന്ന ഡ്രൈവര്‍ തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത് എങ്കിലും ബാഷ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. സ്വന്തം നാട്ടുകാരനായതുകൊണ്ടാണ് പരാതിപ്പെടാതിരുന്നത് എന്നും രഹാന പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ചോദ്യം ചെയ്യുമ്പോള്‍ രഹാന അസ്വസ്ഥയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കോടീശ്വരനാവാനുള്ള മോഹമാണ് ബാഷയെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചത് എന്ന് രഹാ‍ന അഭിപ്രായപ്പെട്ടതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

മരിക്കുന്നതിനു തലേ ദിവസം സുബ്രമഹ്‌ണ്യന്‍ എന്ന സുഹൃത്തുമായി ബാഷ 40 തവണ ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുബ്രമഹ്‌ണ്യനും ബാഷയുമായി ചേര്‍ന്നാണ് പെരമ്പലൂരില്‍ ‘സാദിഖ് റിയല്‍ എസ്റ്റേറ്റ് ഏജന്‍സി’ എന്ന സ്ഥാപനം ആരംഭിച്ചത്. പിന്നീട്, ബാഷ ചെന്നൈയിലേക്ക് മാറുകയും ഗ്രീന്‍ ഹൌസ് പ്രൊമോട്ടേഴ്സ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തിരുന്നു.

മാര്‍ച്ച് 16 ന് ആണ് ബാഷയെ ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാഷയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ സുബ്രമഹ്‌ണ്യന്റെ പേരുള്ളതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :