ബാര്‍ ലൈസന്‍സില്‍ ക്രമക്കേട്: ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി | WEBDUNIA|
PRO
PRO
ബാര്‍ ലൈസന്‍സുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ലൈസന്‍സുകള്‍ അനുവദിച്ചദതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. സിഎജിയാണ് ക്രമക്കേട് കണ്ടെത്തിയത്.

1982 മുതല്‍ 2007 വരെ അനുവദിച്ച ലൈസന്‍സുകളെ സംബന്ധിച്ച വിവരങ്ങളാണ് ഹാജരാക്കേണ്ടത്. സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചുവെന്നാണ് പരാതി. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ മറികടന്നും ചില ലൈസന്‍സുകള്‍ അനുവദിച്ചുവെന്ന സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :