ബാംഗ്ലൂരില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ബാംഗ്ലൂരില്‍ 21-കാരിയായ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാഷണല്‍ ലോ സ്കൂള്‍ വിദ്യാര്‍ഥിനിയെയാണ് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ച് എട്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കാമുകനൊപ്പം നടക്കുമ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് വിദ്യാര്‍ഥിനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്ലം സ്വദേശിയും ഐടി കമ്പനി ഉദ്യോഗസ്ഥനുമായ യുവാവിനൊപ്പമായിരുന്നു പെണ്‍കുട്ടി‍. ആക്രമകളുടെ മര്‍ദ്ദനമേറ്റ് ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

പെണ്‍കുട്ടിയും കാമുകനും കാമ്പസിലൂടെ നടക്കുന്നതിനിടെ അക്രമികള്‍ ഇവരെ വളയുകയായിരുന്നു. തുടര്‍ന്ന് കാട്ടിലേക്ക് ഇവരെ കൊണ്ടുപോയി. അക്രമികള്‍ യുവാവിന്റെ കൈയില്‍ നിന്ന് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം കാറില്‍ ആ‍ണെന്ന് യുവാവ് പറഞ്ഞതിനെ തുടര്‍ന്ന് പോയി എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

പണവുമായി യുവാവ് തിരിച്ചെത്തിയപ്പോഴേക്കും അവിടെ ആരെയും കാണാനില്ലായിരുന്നു. രാത്രി പെണ്‍കുട്ടി യുവാവിനെ ഫോണില്‍ വിളിച്ച് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. പീഡനശേഷം അക്രമികള്‍ പെണ്‍കുട്ടിയെ ഹോസ്റ്റലിന് സമീപം ഇറക്കിവിട്ട് സ്ഥലം വിടുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :