സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബാംഗ്ലൂര്‍| WEBDUNIA|
PRO
കര്‍ണാടകയുടെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതി‌‌ജ്ഞ ചെയ്ത് അധികാരമേറ്റു. ഒന്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.

കനത്ത സുരക്ഷയ്ക്കിടയില്‍ കാണ്ഠീവരം സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയ് 10 നാണ് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യയെ തിരഞ്ഞെടുത്തത്.

ബംഗളൂരു മെട്രോയുടെ പണി നടക്കുന്നതിനാല്‍ സത്യപ്രതിജ്ഞ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.വിധാന്‍ സൗധക്കും രാജ്ഭവനും പുറത്ത് ഇത് ആദ്യമായാണ് സത്യപ്രതിജ്ഞാചടങ്ങ് സംഘടിപ്പിക്കുന്നത്.
സത്യപ്രതിജ്ഞക്കു ശേഷം വൈകിട്ട് ഡല്‍‌ഹിയിലേക്ക് തിരിക്കുന്ന സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് പരമേശ്വരയും മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും.

121 എംഎല്‍എമാരില്‍ 34 പേര്‍ മുന്‍മന്ത്രിമാരായിരിക്കെ മന്ത്രിസഭാ രൂപീകരണം സിദ്ധരാമയ്യക്ക് കടുത്ത വെല്ലുവിളിയാകും. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കാന്‍ ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :