ബസ് പുഴയിലേക്ക് മറിഞ്ഞ് 32 മരണം

മുംബൈ| WEBDUNIA|
PRO
PRO
മഹാരാഷ്ട്രയില്‍ ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ഹൈദരാബാദില്‍ നിന്ന് ഷിര്‍ദിയിലേക്ക് പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. 20 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ഒസ്മനാബാദ് പട്ടണത്തിന് സമീപം ഹൈദരാബാദ്-പുനെ ദേശീയപാതയിലാണ് അപകടം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു അപകടം. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഉള്‍പ്പെടുന്നു.

കലേശ്വരി ട്രാവല്‍സിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :