സ്ത്രീകളെ ഉപദ്രവിച്ച 3 പേരെ ജനം തല്ലിക്കൊന്നു

നാഗ്പുര്‍| WEBDUNIA|
PRO
PRO
മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീകളെ ശല്യം ചെയ്യല്‍, മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കൊല നടത്തിയത്. രോഷാകുലരായ ആളുകള്‍ പൊലീസിനെയും ആക്രമിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

നഗരത്തിലെ കലംന പ്രദേശത്തെ ഭരത് നഗറിലാണ് സംഭവം അരങ്ങേറിയത്. ഈ മേഖലയില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങളും മോഷണവും വ്യാപകമായിരുന്നു. പകല്‍ വേഷംമാറി നടന്ന് രാത്രി മോഷണം നടത്തുന്നത് ഇവിടെ പതിവാണെന്ന് ജനങ്ങള്‍ പറയുന്നു. സ്ത്രീ വേഷത്തിലുള്ള ഒരാളെയും പൊലീസ് വേഷം ധരിച്ച രണ്ടുപേരെയുമാണ് ജനങ്ങള്‍ കല്ലെറിഞ്ഞും അടിച്ചും കൊന്നത്. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്.

കൊലയുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :