അമേരിക്ക കണ്ടെത്തിയത് കൊളംബസ് അല്ല!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
കണ്ടെത്തിയത് ആര് എന്ന ചോദ്യത്തിന് ചരിത്രപുസ്തകങ്ങള്‍ നല്‍കുന്ന ഉത്തരം ക്രിസ്റ്റഫര്‍ കൊളംബസ് എന്നാണ്. എന്നാല്‍ കൊളംബസ് അല്ല ആദ്യമായി അമേരിക്കയിലെത്തിയതെന്നാണ് പുതിയ പഠനം പറയുന്നത്.

കൊളംബസിന് മുമ്പ് മറ്റൊരു ഇറ്റാലിയന്‍ നാവികന്‍ അമേരിക്കയിലെത്തിയിരുന്നു എന്നതിന്റെ സൂചന നല്‍കുന്ന ചരിത്രരേഖകളാണ് ഇതിന് ആധാരം. ജോണ്‍ കാബട്ട് എന്ന ഇറ്റാലിയന്‍ കച്ചവടക്കാരന്‍ കൊളംബസിന് മുമ്പേ അമേരിക്കയിലെത്തിയിരുന്നു എന്നാണ് പുതിയ അവകാശവാദം. ഡിസ്കവറി ന്യൂസ് പുറത്തുവിട്ട രേഖ പ്രകാരമാണിത്.

1492-ലാണ് കൊളംബസിന്റെ കടല്‍യാത്ര ആരംഭിച്ചത്. എന്നാല്‍ അദ്ദേഹം ലക്‍ഷ്യത്തില്‍ എത്തിയത് 1498-ലായിരുന്നു. അതേസമയം ബ്രിസ്റോളില്‍ നിന്ന് യാത്ര തിരിച്ച ജോണ്‍ കാബട്ട് 1497-ല്‍ തന്നെ നോര്‍ത്ത് അമേരിക്കയില്‍ എത്തി എന്നാണ് രേഖകളിലുള്ളത്.

കൊളംബസിനും കാബട്ടിനും മുന്നേ തന്നെ ചില യൂറോപ്യന്‍ നാവികര്‍ ഈ ‘പുതിയ നാട്ടില്‍‘ എത്തിയിട്ടുണ്ടാവാം എന്നും രേഖകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :