സൈനയുടെ നേതൃത്വത്തില്‍ പ്രഥമ ഐബി‌എല്‍ കിരീടം ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സിന്

മുംബൈ| WEBDUNIA|
PTI
PTI
പ്രഥമ ഐബി‌എല്‍ കിരീടം സൈനയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ് സ്വന്തമാക്കി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവിനെ 21-15, 21-7 നാണ് പരാജയപ്പെടുത്തിയാണ് സൈന, ഹൈദരാബാദിന് കിരീടം നേടി കൊടുത്തത്.

ഫൈനലില്‍ നയിക്കുന്ന ഹൈദരാബാദ് ഹോട്‌ഷോട്‌സും സിന്ധു നയിക്കുന്ന ലഖ്‌നൗ അവധ് വാറിയേഴ്‌സുമാണ് ഏറ്റുമുട്ടിയത്. ആദ്യ സെറ്റില്‍ സൈനയോട് പൊരുതി നിന്ന സിന്ധു രണ്ടാം സെറ്റില്‍ കീഴടങ്ങി. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളിലും തോല്‍‌വിയറിയാതെയാണ് സൈന ഫൈനലില്‍ എത്തിയത്.

ആദ്യ സിംഗിള്‍സില്‍ തന്നെക്കാള്‍ ഉയര്‍ന്ന റാങ്കുള്ള ഹൈദരാബാദിന്റെ തായ്‌ലന്‍ഡ് താരം താനോങ്‌സാക്കിനെ കീഴടക്കി (21-12, 21-20) അവധാണ് കുതിപ്പ് തുടങ്ങിയത്. പിന്നീട് അജയ് ജയറാം-ഗുരുസായ് ദത്ത് മത്സരത്തില്‍, വിജയം കരസ്ഥമാക്കിയ അജയ് മിക്‌സഡ് ഡബിള്‍സിന് കാത്തു നില്‍ക്കാതെ ഹൈദരാബാദിന് കിരീടം സമ്മാനിച്ചു. (21-10, 21-17, 11-7)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :