ബലാത്സംഗത്തിന് ഇരയായ 80കാരി ഗുരുതരാവസ്ഥയില്‍

സേലം| WEBDUNIA|
PRO
PRO
തമിഴ്നാട്ടില്‍ 80 വയസ്സുകാരിയെ പീഡിപ്പിച്ചു. തമിഴ്നാട്ടിലെ സേലം ജില്ലയിലെ മല്ലിയങ്കരിയിലെ ഗോപാലപുരത്താണ് സംഭവം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് ഈ സ്ത്രീയിപ്പോള്‍.

സംഭവവുമായി ബന്ധപ്പെട്ട് പച്ചക്കറി വില്‍പ്പക്കാരനായ പളനിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ 41 വയസ്സ് പ്രായമുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം നടന്നത്.

ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തി പളനിവേല്‍ കുടിയ്ക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ വൃദ്ധ നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇയാള്‍ വൃദ്ധയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് വൃദ്ധയിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :