ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
ഗ്രാമീണ മേഖലയിലെ വാര്‍ത്താവിനിമയ പദ്ധതികള്‍ക്കായി 10,000 കോടി

ബി.പി.എല്‍ പെന്‍ഷന്‍ പദ്ധതിയുടെ കുറഞ്ഞ പ്രായപരിധി 60 ആക്കി.

ലഡാക്ക് മേഖലയുടെ വികസനത്തിന് 100 കോടി രൂപ.

ജമ്മുകശ്മീരീന്റെ വികസനത്തിന് 8000 കോടി രൂപ.

നീതിന്യായ വകുപ്പിനുള്ള വിഹിതം 3000 കോടി രൂപയാക്കി.

കൊല്‍ക്കത്ത ഐഐഎമ്മിന് 20 കോടി രൂപ.

ഐഐടി ഖരക്‍പൂരിന് 200 കോടി രൂപ.

50 പുതിയ ഫുഡ്പാര്‍ക്കുകള്‍ ആരംഭിക്കും.

ആരോഗ്യമേഖലയ്ക്കായി 26760 കോടി രൂപ.

നക്സല്‍ ബാധിത പ്രദേശങ്ങള്‍ക്ക് പ്രത്യേക പദ്ധതി.

80 വയസ്സിന് മുകളിലുള്ളവരുടെ വാര്‍ധക്യ പെന്‍ഷന്‍ 500 രൂപയാക്കി.

ഇന്ത്യന്‍ സ്റ്റാമ്പ് നിയമം ഭേദഗതി ചെയ്യും - രജിസ്ട്രേഷന്‍ വകുപ്പുകള്‍ നവീകരിക്കും - 300 കോടി രൂപ.

നികുതി വരുമാനം 24 ശതമാനം കുടൂം.

ആദായ നികുതി പരിധി 1.60 ലക്ഷത്തില്‍ നിന്ന് 1.80 ലക്ഷമാക്കി.

മുതിര്‍ന്ന പൗരന്മാരുടെ നികുതിയിളവിനുള്ള പ്രായപരിധി 60 ആക്കി.

മുതിര്‍ന്ന പൗരന്‍‌മാര്‍ക്ക് 2.50 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.

ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 10 ശതമാനം നിര്‍ബന്ധിത ലെവി.

സേവന നികുതി 10 ശതമാനമായി തുടരും.

മദ്യം വിളമ്പുന്ന എസി റസ്‌റ്റോറന്റുകള്‍ക്ക് സേവന നികുതി.

ദിവസം 1500 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഹോട്ടല്‍ മുറികള്‍ക്ക് സേവന നികുതി.

ലാബ് പരിശോധനകള്‍ സേവനനികുതി പരിധിയില്‍.

25 കിടക്കയില്‍ കൂടുതലുള്ള എസി ആശുപത്രികള്‍ക്കു സേവനനികുതി.

സേവന നികുതി വഴി പ്രതീക്ഷിക്കുന്നത് 4000 കോടിയുടെ അധിക വരുമാനം.

വിമാനയാത്രാനിരക്ക് കൂടും.

എല്‍. ഇ.ഡി.യുടെ ലാമ്പ് വില കുറയും.

വിമാനയാത്രാ നിരക്ക് വര്‍ദ്ധിക്കും - ഇക്കണോമി ക്ലാസ് മുതല്‍ സേവന നികുതിയില്‍ വര്‍ദ്ധന.

ആഭ്യന്തരവിമാനയാത്രയുടെ സേവനനികുതി 50 രൂപ വര്‍ദ്ധിക്കും.

ബ്രാന്‍ഡഡ് സ്വര്‍ണാഭരണങ്ങള്‍ക്കും വത്രങ്ങള്‍ക്കും വില വര്‍ദ്ധിക്കും

കമ്പിവില കൂടും. സിമന്റ് വില വര്‍ദ്ധിക്കും.

ഹോമിയോ മരുന്ന്, സിറിഞ്ച്, കാലിത്തീറ്റ, സിനിമ കളര്‍ ഫിലിം, മൊബൈല്‍ വില കുറയും.

സേവനനികുതിയിലും കേന്ദ്ര എക്‌സൈസ് നികുതിയിലും മാറ്റമില്ല.

ഇന്ത്യന്‍ കമ്പനികളുടെ സര്‍ചാര്‍ജ് 7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.

അവശ്യ ഭക്‍ഷ്യവസ്തുക്കള്‍, ഇന്ധനം എന്നിവയുടെ കേന്ദ്ര എക്‌സൈസ് തീരുവ ഒഴിവാക്കി.

ഇരുമ്പയിരിന്റെ കയറ്റുമതി നികുതി 20 ശതമാനം.

അസംസ്‌കൃത പട്ടുനൂലിന്റെ കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനമായി കുറച്ചു.

അടിസ്ഥാന എക്‌സൈസ് തീരുവ 5 ശതമാനമായി ഉയര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :