ബംഗാള്‍ ഗവര്‍ണറുടെ പ്രസ്താവന അനാവശ്യമെന്ന് പ്രകാശ് കാരാട്ട്

ദില്ലി : | WEBDUNIA|
PRO
PRO
മമതാ ബാനര്‍ജിയോടു സിപിഎം പരസ്യമായി മാപ്പു പറയണമെന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍റെ പ്രസ്താവന അനാവശ്യമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു കത്തയച്ചു.

ഗവര്‍ണറുടെ സ്ഥാനത്തിനു യോജിച്ചതല്ല എം.കെ. നാരായണന്‍റെ പ്രസ്താവനയെന്നു പ്രകാശ് കാരാട്ട് കത്തില്‍ പറയുന്നു.

എസ്എഫ്ഐ നേതാവ് സുധീപ്തോ ഗുപ്തയുടെ മരണത്തില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ആസൂത്രണ കമ്മിഷനു മുന്നില്‍ നടന്ന സംഭവം തൃണമൂല്‍ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി റിതബ്ര ബാനര്‍ജി ആരോപിച്ചു. ഇന്നലെ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ നടന്ന അക്രമം ഇതിനു തെളിവാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി.

പശ്ചിമബംഗാളില്‍ തുടരുന്ന അക്രമങ്ങള്‍ക്കെതിരേ ആയിരക്കണക്കിനു വിദ്യാര്‍ഥികളും പൗരാവകാശ പ്രവര്‍ത്തകരും ഇന്നു കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചു. ദില്ലിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :