അടിയന്തര പി ബിയോഗം വിളിച്ചിട്ടില്ല: കാരാട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ്‌ ബ്യൂറോയുടെ അടിയന്തര യോഗം വിളിച്ചിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഈ മാസം 20നും 21നും അടിയന്തര പി ബി യോഗം ചേരുമെന്ന് വാര്‍ത്ത വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ദിവസങ്ങളില്‍ യോഗം ചേരുന്നതിനെക്കുറിച്ച് ആലോചന മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പ്രസ്താവന നടത്തുകയും ചെയ്ത വി എസ് അച്യുതാന്ദനെതിരെ സ്വീകരിക്കേണ്ടുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അടിയന്തര പി ബി ചേരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. പി ബി യോഗം ഉടന്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ വി എസിനെതിരായ നടപടികളും നീണ്ടു പോയേക്കാനാണ് സാധ്യത.

ലാവ്‌ലിന്‍ കേസില്‍ വി എസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് കൊണ്ടുവന്ന പ്രമേയത്തെ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരും അനുകൂലിക്കുകയായിരുന്നു. സംസ്ഥാന സമിതിയില്‍ വോട്ടിനിട്ടാണ് പ്രമേയം പാസാക്കിയത്.

ഈ നിലയില്‍ വി എസ് മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്ക് അപകടം ചെയ്യുമെന്ന വിലയിരുത്തലാണ് സി പി എം സംസ്ഥാന സമിതിയില്‍ ഉണ്ടായത്.

കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നതു സംബന്ധിച്ചു പൊളിറ്റ്‌ ബ്യൂറോയില്‍ തീരുമാനിക്കുമെന്നായീ കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം.

2009 ജൂലൈയില്‍ വി എസിനെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് തരം താഴ്ത്തിയതുപോലെയോ അതിനേക്കാള്‍ രൂക്ഷമായതോ ആയ നടപടിയായിരിക്കും അദ്ദേഹത്തിനെതിരെ ഇത്തവണ ഉണ്ടാവുക എന്നത് ഏകദേശം ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :