മമത മാധ്യമപ്രവര്‍ത്തകരെയും തല്ലും!

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
ഈയിടെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമധ്യത്തില്‍ പൊട്ടിത്തെറിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രോഷപ്രകടനം മാധ്യമ പ്രവര്‍ത്തകരോടും.

മമതയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമഫോട്ടോഗ്രാഫറോടായിരുന്നു അവരുടെ അരിശം. ‘അപരിഷ്‌കൃത ജീവികള്‍‘ എന്ന് വിളിച്ച മമത “ഞാന്‍ തന്നെ തല്ലുമെന്ന്“ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊല്‍ക്കത്തയിലെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ മമത എത്തിയപ്പോഴായിരുന്നു സംഭവം. ഫോട്ടോയെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തിക്കിതിരക്കിക്കുന്നതിനിടെയായിരുന്നു മമത പൊട്ടിത്തെറിച്ചത്.

അതേസമയം സംഭവത്തില്‍ മമതയെ തുണച്ച് തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തി. മമതയെ താറടിച്ചു കാണിക്കാനും താഴെയിറക്കാനുമായി ഒരു കൂട്ടം മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണങ്ങള്‍ എന്ന് പാര്‍ട്ടി എം പി സൌഗത റോയ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :