ഫൈലിന്‍ ചുഴലിക്കാറ്റ് ഭീതി ഉണര്‍ത്തുന്നു

ഹൈദരാബാദ്| WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (19:36 IST)
PTI
ഫൈലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര, തീരങ്ങളിലേയ്ക്ക് നീങ്ങുന്നു.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ വ്യോമസേനയെയും കരസേനയെയും വിന്യസിച്ചു.

ഇന്ത്യ സമീപകാലത്ത് കണ്ടതില്‍ വച്ചേറ്റവും വലിയ ചുഴലിക്കാറ്റിനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്‍പതിലേറെ കമ്പനി ദുരന്തനിവാരണ സേനയെ കഴിഞ്ഞദിവസം നിയോഗിച്ചതിനു പിന്നാലെയാണ് ഇന്ന് വ്യോമസേനയുടേയും കരസേനയുടേയും സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈകുന്നേരത്തോടെ കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. സമുദ്രതീരത്തിനടുത്തുള്ള താഴ്ന്ന പ്രദേശത്തെ 5000 ലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് അവശ്യം വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 14 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :